ഓച്ചിറ: യുവാവിനെ ഗുണ്ടാസംഘം മർദ്ദിച്ച സംഭവത്തിൽ രാഷ്ട്രീയ സ്വാധീനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ഓച്ചിറ പായിക്കുഴി സ്വദേശി ഫിറോസിനെ (49) കഴിഞ്ഞ 1ന് രാത്രി 9ന് ഓച്ചിറ കല്ലൂർ മുക്കിൽ വെച്ച് ഓച്ചിറ സ്വദേശി അഖിലും കൂട്ടാളികളും മർദ്ദിച്ച് അവശനാക്കിയതിന് ഓച്ചിറ പൊലീസ് കേസെടുത്തിരുന്നു. ഫിറോസിനെ തടഞ്ഞു നിറുത്തി കൈകൊണ്ടും കല്ലുകൊണ്ടും തലയ്ക്കും പുറത്തും അടിച്ച് മുറിപ്പെടുത്തുകയും ശശീരമാസകലം വേദനപ്പെടുത്തുകയും ചെയ്തതായി എഫ്.എെ.ആറിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പങ്കെടുത്ത ആറ് പ്രതികളുടെ വിവരം പൊലീസിന് നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല.