a
ഓയൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള റീഡിംഗ് അവേർണസ് പദ്ധതി പ്രകാരം ക്ലബ് സ്പോൺസർ ചെയ്ത കേരള കൗമുദി പത്രം ക്ലബ് പ്രസിഡന്റ് ലയൺ കെ.സജീവ് കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ക്ലബ്ബ് സെക്രട്ടറി ആർ.ബിജു, അജിതാമോഹൻ, സുനിൽ പാപ്പച്ചൻ, ഡോ.ആർ.വിജയൻ, അനൂപ്, സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി, പി.ടി.എ പ്രസിഡന്റ് കിരൺ ബാബു, കേരളകൗമുദി ലേഖകൻ ജി.സുരേഷ് തുടങ്ങിയവർ സമീപം

ഓയൂർ : ഓയൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെളിനല്ലൂർ ഗവ.എൽ.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി നടപ്പാക്കി. സ്കൂൾ പി.ടി.എ പ്രസിഡന്റ് കിരൺ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളി സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡന്റ് ലയൺ കെ.സജീവ് ( ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ) കേരളകൗമുദി പത്രം കുട്ടികൾക്ക് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് സെക്രട്ടറി ആർ .ബിനു, ട്രഷറ‌ർ അജിത മോഹനൻ, ക്ലബ് അംഗങ്ങളായ ഡോ.ആർ .വിജയൻ, സുനിൽ പാപ്പച്ചൻ,അനൂപ് സ്കൂൾ അദ്ധ്യാപകരായ സലീന ബീവി, ലതികുമാരി, രഞ്ജു, ഷീജ, ദിവ്യ, മഞ്ജു, അനിത, സുധർമ, സുധീർ തുടങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. കേരളകൗമുദി ഓയൂർ ലേഖകൻ ജി.സുരേഷ് നന്ദി പറഞ്ഞു.