കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഒന്നാം വർഷ മെറിറ്റ് ലാപ്‌സ് ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് സൈബർ സെക്യൂരിറ്റി, മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷൻ. കലാ കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പോടെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്ഷേമ സ്റ്റൈപ്പനോടെയും അഡ്മിഷൻ നേടാം. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ 11, 12, 13 തിയതികളിൽ ഹാജരാകണം. ഫോൺ: 8606009997, 6235555544.