കൊല്ലം: മലയാള സിനിമയിലെ നടികൾക്ക് നേരെയുണ്ടായ ദുരനുഭവത്തിൽ സാസ്കാകാരിക നായകന്മാർ മൗനം പാലിക്കുന്ന നടപടി സാംസ്കാരിക കേരളത്തകേരളത്തിന് അപമാനമാണെന്ന് കേരള പ്രവാസി വെൽഫയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തോടനുബന്ധിച്ച് ഫ്രഡ് കേരളയും മതിലിൽ യുവദീപ്തി സാംസ്കാരിക സമിതിയും സംയുക്തമായി നടത്തിയ ചിത്ര പ്രദർശനവും സാംസ്ക്കാരിക സമ്മേളനവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസാദ് ആശീർവാദ് അദ്ധ്യക്ഷത വഹിച്ചു. യുവദീപ്തി പ്രസിഡന്റ് കെ. അനിൽകുമാർ, കെ.വി. ജ്യോതിലാൽ, സാബ്, മുകുന്ദപുരം, വൈ.കെ. ജ്യോതിലാൽ, ബാബു എൻ.കുരീപ്പുഴ, അലക്സ് നെപ്പോളിയൻ, വി. ഗബ്രിയേൽ, അനുശ്രീ, കസ്തൂരിഭായ് പെരുമ്പുഴ, ഗീത മാമൂട്, ശിവദാസൻ, താര അനിൽ, റംലത്ത് കുണ്ടറ, വിനു എന്നിവർ സംസാരിച്ചു.