keli-
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച കൊല്ലം ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ വായ്‌പ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നി​ർവഹി​ക്കുന്നു

കൊല്ലം: നവീന വായ്പ‌ാ പദ്ധതികൾ നടപ്പാക്കി പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷനെ കൂടുതൽ ജനസൗഹൃദമാക്കുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച കൊല്ലം ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ വായ്‌പ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവധി കഴിഞ്ഞിട്ടും തിരിച്ചടവ് പൂർത്തിയാകാത്ത വായ്‌പകൾക്ക് വർദ്ധിച്ച അനുകൂല്യങ്ങളോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ, മികച്ച സംരംഭകർക്കുള്ള പുരസ്ക‌ാരം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും പുതിയ വായ്പ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, കെ. സോമ പ്രസാദ് എന്നിവരും നിർവഹിച്ചു. ടാക്സ് അപ്പീൽ ആൻഡ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സവാദ്, ദീപു ഗംഗാധരൻ (ആർ.എസ്.പി​), ബബുൽ ദേവ് (ബി​.ജെ.പി​), വി.പി. സുബ്രഹ്മണ്യൻ (മാനേജിംഗ് ഡയറക്‌ടർ), ടി​.വി​. ഷാജി (മാനേജർ ഇ ആൻഡ് ആർ), ശശികുമാർ (പ്രൊജക്ട് മാനേജർ), നന്ദകുമാർ (ജില്ലാ മാനേജർ) എന്നിവർ പങ്കെടുത്തു.