കൊല്ലം: അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ അനാഥരായ 18 പേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് കിടപ്പ് രോഗികളും എച്ച്.ഐ.വി ബാധിതനും ആശ്രയമില്ലാത്തവരുമായ ആളുകളെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇവരെ മെഡി. ആശുപത്രിയിൽ നിന്ന് ഏറ്റെടുത്തത്.
തിരുവനന്തപുരം മെഡി. ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ, എം.സി.എച്ച് ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ, പ്രോഗ്രാം കോ ഓർഡിനേറ്ററും സീനിയർ നേഴ്‌സുമായ ഷാനിഫ, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് റീന, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാർ, ഡെൽസ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.എസ്. ഷംനാദ്, റിട്ട. ആർ.ഡി.ഒയും ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടറുമായ ബി. ശശികുമാർ, റിട്ട. സാമൂഹ്യനീതി വകുപ്പ് ഓഫീസറും ഗാന്ധിഭവൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി. മോഹനൻ, പേഴ്‌സണൽ ചീഫ് മാനേജർ കെ. സാബു, ഗാന്ധിഭവൻ ഹെൽത്ത് സൂപ്പർവൈസർ സനൽ കുമാർ, ഗാന്ധിഭവൻ സേവനപ്രവർത്തകരായ എ. ആകാശ്, സുമേഷ് കൃഷ്ണ, ജോളി ഫിലിപ്പ്, അനന്തു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിരാലംബരായ 18 പേരെ ഗാന്ധിഭവൻ ഏറ്റെടുത്തത്.
പത്തനാപുരം ഗാന്ധിഭവനിൽ ഇവർക്കാവശ്യമായ മികച്ച പരിചരണം, ചികിത്സ അടക്കമുള്ള എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.