ഓയൂർ :ദേശീയ ആയുഷ് മിഷനും കേരള ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തുന്ന വയോജന മെഡിക്കൽ ക്യാമ്പ് വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് അങ്കണവാടിയിൽ വച്ച് നടന്നു. വയോജന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വെളിന്നല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബിജു അദ്ധ്യക്ഷനായി. ഹോമിയോ മെഡിക്കൽ ഓഫീസർ ആർ.എസ്.ദീപ സ്വാഗതം പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ജ്യോതി ദാസ്, ജോളി ജെയിംസ് ഡോ.ലിജിത എന്നിവർ സംസാരിച്ചു. ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പും വയോജന മെഡിക്കൽ ക്യാമ്പിനൊപ്പം സംഘടിപ്പിച്ചു.