kaithari-
കരുനാഗപ്പള്ളി എ.എം. ഹോസ്പിറ്റലിന് സമീപം ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണനമേള നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായകേന്ദ്രം, കരുനാഗപ്പള്ളി താലൂക്ക് വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എ.എം.ഹോസ്പിറ്റലിന് സമീപം ആരംഭിച്ച കൈത്തറി വസ്ത്ര പ്രദർശന വിപണനമേള നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ വി.ബിന്ദു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സസൺ എ.സുനിമോൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. മീനയ്ക്ക് നൽകി ആദ്യവില്പന നിർവഹിച്ചു. സീനിയർ കൈത്തറി ഇൻസ്പെക്ടർ എം.അജിത്ത് നന്ദി പറഞ്ഞു.

20 ശതമാനം റിബേറ്റ് ലഭ്യമാകുന്ന മേള 14ന് സമാപിക്കും.