photo
ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.എസ്.മണി നിർവഹിക്കുന്നു. സെക്രട്ടറി ഇൻ-ചാർജ്ജ് റോഷൻ തോമസ്, ഡയറക്ടർമാരായ രതീഷ്,മോഹനൻ നായർ, രാജി തുടങ്ങിയവർ സമീപം

പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. ബാങ്ക് മൈതാനിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി വിപണിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.ആശോകൻ, ഡയറക്ടർമാരായ രതീഷ്, അഡ്വ.എൻ.ജെ.രാജൻ,മോഹനൻനായർ,രാജി,, സുരേഷ്കുമാർ,ഷിംല, വിനോദ്തോമസ് ,ഷീബ, സെക്രട്ടറി ഇൻ -ചാർജ്ജ് റോഷൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.