കൊട്ടാരക്കര: മാഫിയ സംഘമായി മാറിയ സർക്കാരും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ഇന്ദിരാ ഭവനിൽ നിന്ന് പുറപ്പെട്ട പ്രകടനം ടൗൺ ചുറ്റി പുലമൺ ജംഗ്ഷനിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കോശി.കെ.ജോൺ അദ്ധ്യക്ഷനായി. കണ്ണാട്ട് രവി, വി.ഫിലിപ്പ്, എം.അമീർ, കൗൺസിലർമാരായ പവിജ പത്മൻ, സൂസമ്മ, നെൽസൺ തോമസ്, ജോൺ മത്തായി, എം.സി.ജോൺസൺ, രാജൻ ബാബു, വിജയസേനൻ, മധു കുമാർ,നഹാസ്, ജോജോ അമ്പലപ്പുറം, ശോഭ പ്രശാന്ത്, ഷിനു ജോസ്, റോബി ,ജോർജ് പണിക്കർ, വേണു അവണൂർ ബിനു ബാബു തുടങ്ങിയവർ നേതൃത്വം നൽകി.