cccc
കൊട്ടറയിൽ ആനന്ദകുട്ടൻ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിവിളവെടുപ്പും വിപണവും വെളിയം പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ് നിർവഹിക്കുന്നു

ഓടനാവട്ടം: കൊട്ടറ ആനന്ദക്കുട്ടൻ വായനശാലയുടെ ആഭിമുഖ്യത്തിൽ വെളിയം കൃഷിഭവന്റെയും കൊട്ടറ വാർഡ് തൊഴിലുറപ്പ് വിഭാഗത്തിന്റെയും സഹകരണത്തോടെ ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പും വിപണനവും നടത്തി. വെളിയം പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ജി.തോമസ് അദ്ധ്യക്ഷനായി. തൊഴിലുറപ്പ് എൻജിനീയർ ആതിര ആദ്യ വില്പന നടത്തി. പഞ്ചായത്ത്‌ മെമ്പർമാരായ കെ. സുന്ദരൻ, സി.എസ്.സുരേഷ്കുമാർ, വി .ഇ .ഒ മനോജ്‌ തുടങ്ങിയവർ സംസാരിച്ചു