കൊല്ലം: ആശ്രാമത്ത് നടക്കുന്ന ദി ഓഷ്യൻ എക്സ്പോ 29 വരെ നീട്ടി. മേളയുടെ ജനപ്രിയതയാണ് പ്രദർശനം നീട്ടാൻ കാരണമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കടലിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന പ്രതീതിയിൽ കടൽ മീനുകളെ കൈയെത്തും ദൂരത്തു കണ്ടറിയാനുള്ള അവസരമാണ് ജനങ്ങളെ മേളയിലേക്ക് ആകർഷിക്കുന്നത്. കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്കും എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഗെയിം സ്പോട്ടും ഫുഡ് കോർട്ടും ഉൾപ്പെടെയാണ് മേളയുടെ മുന്നേറ്റം. യുണീക് വേൾഡ് റോബോട്ടിക്‌സ് അവതരിപ്പിക്കുന്ന റോബോട്ടിക് നായ്ക്കുട്ടികളാണ് ഇവിടത്തെ മറ്റൊരു ആകർഷണം. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 മണി വരെയുമാണ് മേള. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. മേലധികാരികളുമായി ഗ്രൂപ്പടിസ്ഥാനത്തിൽ വരുന്ന വിദ്യാർത്ഥികൾക്ക് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. പത്ര സമ്മേളനത്തിൽ ബിജു എബ്രഹാം, സന്തോഷ് തുളസീധരൻ, ഹർഷാദ് ആരിഫ്, സജാദ് എന്നിവർ പങ്കെടുത്തു.
.