കുന്നത്തൂർ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ കുന്നത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വ്യാപാരഭവനിൽ ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സംഘടന കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് റിട്ട.ഡിവൈ.എസ്.പി വരദ രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച അശോക് കുമാർ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ അരുണിമ, അഭിജിത്ത് എന്നിവർക്ക് റിട്ട.ഡിവൈ.എസ്.പി ശിവസുതൻ പിള്ള,സംഘടന ജില്ലാ പ്രസിഡന്റ് വരദരാജൻ, സീനിയർ അംഗം സദാശിവൻ പിള്ള എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. കുന്നത്തൂർ മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സോമരാജൻ നായർ,മേഖല സെക്രട്ടറി ശിവശങ്കരപ്പിള്ള,ആഘോഷ കമ്മിറ്റി ചെയർമാൻ സൈറസ് പോൾ, സീനിയറംഗം ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.