
പുനലൂർ: സാംസ്കാരിക ഘോഷയാത്രയോടെ പുനലൂരിലെ ഓണം ഫെസ്റ്റിന് ഇന്നലെ തുടക്കമായി. ഫെസ്റ്റിന് മുന്നോടിയായി പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് പുലികളിയോടെ ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റിയ ശേഷം ചെമ്മന്തൂരിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പി.എസ്.സുപാൽ എം.എൽ.എ തിരി തെളിയിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, മുൻ ചെയർമാന്മാരായ എം.എ.രാജഗോപാൽ, കെ.രാധാകൃഷ്ണൻ, കെ.രാജശേഖരൻ, കെ.എ.ലത്തീഫ്, നിമ്മി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിനോജ് രാജൻ, അഡ്വ.പി.എ.അനസ്, വസന്തരഞ്ചൻ, കെ.കനകമ്മ, പ്രിയ പിള്ള, നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണിക്കൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. അടുത്ത മാസം 13ന് ഫെസ്റ്റ് സമാപിക്കും.