ccc
പുത്തൂർ പാങ്ങോട് കുഴിക്കലീടവക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ബന്ദിപ്പൂ വിളവെടുപ്പ് മാനേജർ ഓമനാ ശ്രീറാം ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പാങ്ങോട് കുഴിക്കലിടവക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളൊരുക്കിയ ബന്ദിത്തോട്ടത്തിൽ നിറയെ പൂവിട്ടു. പവിത്രേശ്വരം പഞ്ചായത്ത് കൃഷിഭവനിൽ നിന്ന് ലഭിച്ച തൈകളാണ് കുട്ടിക്കൂട്ടം നട്ട് നനച്ചത്. ഓണക്കാലമെത്തിയപ്പോൾ വിദ്യാലയമുറ്റമാകെ വസന്തോത്സവമായി. ഇന്നലെ മാനേജർ ഓമനാ ശ്രീറാം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി എന്നിവർ സംസാരിച്ചു.