കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനംകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസുകാർക്ക് ഗോൾവാൾക്കറുടെ മുന്നിൽ പോകേണ്ട ആവശ്യമില്ല. ഇന്ത്യ രാജ്യത്ത് മതേതരത്വം കൊണ്ടു വന്ന പാർട്ടിയാണ്. കോൺഗ്രസ്. ജനാധിപത്യവും മതേതരത്വവും കോൺഗ്രസിന്റെ സൃഷ്ടിയാണ്. ഇന്ത്യ നിലനിൽക്കുന്ന കാലം വരെ അതും നിലനിൽക്കും. അതിന് സി.പി.എമ്മിന്റെ സഖ്യവും വേണ്ട, ശുപാർശയും വേണ്ട. ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷമായി പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു.

സ്ത്രീകൾക്ക് സംരക്ഷണമില്ലാത്ത നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, എ.കെ. ഹാഫിസ്, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, പി. ജർമിയാസ്, കൃഷ്ണവേണി ശർമ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പി.ആർ. പ്രതാപചന്ദ്രൻ, വിഷ്ണു സുനിൽ പന്തളം, യു, വഹിദ, ഫേബ സുദർശൻ, സുരേഷ്ബാബു, പാലത്തറ രാജീവ്, ആർ. രമണൻ, ജി. ജയപ്രകാശ്, എം.എം. സഞ്ജീവ്കുമാർ തുടങ്ങിയവർ സംസാരിച്ചു.