kavitha
കരുനാഗപ്പള്ളി നാടകശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയെ ഷാജഹാൻ രാജധാനി ആദരിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയുടെ ആഭിമുഖ്യത്തിൽ കവിതാ ചർച്ച, മാഗസിൻ പ്രകാശനം, ഭക്ഷ്യ ക്കിറ്റ് വിതരണം എന്നീ ചടങ്ങുകൾ സംഘടിപ്പിച്ചു.ഡി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിതാ ചർച്ചയിൽ നഗരസഭ കൗൺസിലർ സതീഷ് തേവാനത്ത്, ജയചന്ദ്രൻ തൊടിയൂർ, അബ്ബാ മോഹൻ, വാസന്തി മീനാക്ഷി, ആദിനാട് മധു, ഡോ.നീമാ പത്മാകരൻ, മുഹമ്മദ് സലിം ഖാൻ ,ഷാനവാസ് കമ്പിക്കീഴിൽ, പോണാൽ നന്ദകുമാർ, ജിജിഹസൻ, രാജ്നില, ചവറ ബെഞ്ചമിൻ, കെ.പി.ലീലാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം എവർ മാക്സ് ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷഹാന നസീർ അദ്ധ്യക്ഷയായി. വലിയത്ത് ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണവും 48-ാം ലക്കം നാടകശാലാ മാഗസിൻ പ്രകാശനവും നിർവഹിച്ചു. ഷാജഹാൻ രാജധാനി മാഗസിൻ സ്വീകരിച്ചു. അശ്വതീഭാവനയുടെ പുതിയ നാടകമായ പാവങ്ങളിലെ നടീനടന്മാരെയും പിന്നണി പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
101 കുടുംബങ്ങൾക്ക് ഓണ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു.