തഴവ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും പാപ്പാൻകുളങ്ങരയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ കൈപ്ളേത്ത് ഗോപാലകൃഷ്ണൻ, കേശവപിള്ള, റാഷിദ് വാലയിൽ, അഡ്വ. പി.ബാബുരാജ്, മണ്ഡലം ഭാരവാഹികളായ ഇസ്മയിൽ തടത്തിൽ, പി.കെ.രാധാമണി, ഗംഗാധരൻ അമ്പിശേരി, അനിൽ കുമാർ, നിസ തൈക്കൂട്ടത്തിൽ, അനി തെങ്ങുവെച്ചണ്ടയ്യത്ത്, ഉണ്ണിത്താൻ, മുഹമ്മദ് കുഞ്ഞ്, പഞ്ചായത്ത് അംഗം മുകേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് ബാബു, മണ്ഡലം പ്രസിഡന്റ് നാദിർഷ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബ ബിനു, ശ്യാമില എന്നിവർ നേതൃത്വം നൽകി.