ഓടനാവട്ടം: വെളിയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷി ഭവൻ അങ്കണത്തിൽ നടന്ന കർഷക ചന്തയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് നിർവഹിച്ചു.

വെളിയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.പ്രശാന്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ജയാ രഘുനാഥൻ സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ പി.ആർ.പ്രതിഭ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സോമശേഖരൻ, എം.ബി.പ്രകാശ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ബിനോജ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ ബ്ലോക്ക് - വാർഡ് മെ മ്പർമാർ, കർഷകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.