cccc
chengulam road

ഓടനാവട്ടം: അമ്പലംകുന്ന് , റോഡുവിള -ചെങ്കൂർ റോഡ് കണ്ടാൽ കഷ്ടം തോന്നും. നിറയെ ചെളിക്കുളങ്ങളാണ്. വാഹനങ്ങളും യാത്രക്കാരും അതിസാഹസികമായിട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പാറയും മണ്ണും കയറ്റിയുള്ള ടിപ്പറുകളാണ് ഇതുവഴി സ്ഥിരം പോകുന്ന വാഹനങ്ങൾ. വഞ്ചി കാത്ത് പുഴക്കരയിൽ നിൽക്കുന്ന യാത്രക്കാരെ പോലെയാണ് ഇവിടെ ആളുകൾ വാഹനം കാത്ത് നിൽക്കുന്നത്. ഒരു വാഹനം വരുന്നത് കണ്ടാൽ അത് കടന്നു പോകും വരെ യാത്രക്കാർ മറു വശത്തു കാത്ത് നില്കും. ആടി ഉലഞ്ഞുള്ള വാഹനങ്ങളുടെ വരവാണ് ഏറെ അപകടഭീഷണിയാകുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലേയ്ക്കും ഇതുവഴിയാണ് പോകേണ്ടത്. ദിവസവും ഇവിടെ അപകടങ്ങളും കുറവല്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അടിയന്തര നടപടികൾ സ്വീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാ‌ർ പറയുന്നത്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കും. ടെണ്ടർ സ്വീകരിച്ച കോൺട്രാക്ടർ

തുക കുറവായതിനാൽ പണി ഉപേക്ഷിച്ചു പോയതാണ് പ്രശ്നമായത്. റീ ടെണ്ടർ നൽകി കരാറുകാരനെ കണ്ടെത്തുകയും വൈകാതെ റോഡ് പണി ആരംഭിക്കുകയും ചെയ്യും.

അമ്പിളി

വാർഡ് മെമ്പർ

ചെങ്കൂർ

ആർക്കും ഇതുവഴി നടന്നു പോകാൻ പോലും പറ്റുന്നില്ല. പല പ്രാവശ്യം നവീകരിച്ച് ഉദ്ഘാടനം ചെയ്ത റോഡാണിത്. റോഡിന്റെ അവസ്ഥ ദുരവസ്ഥ മാറ്റാൻ കോൺട്രാക്ടർമാരെ കിട്ടുന്നില്ലെന്നാണ് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ പറയുന്നത്. പ്രായം ചെന്നവരും വിദ്യാർത്ഥികളുമാണ് കൂടുതലും വലയുന്നത്. എനിക്കുതന്നെപലവട്ടം അപകടം പറ്റി. ഇരു ചക്രവാഹനങ്ങൾ മിക്കപ്പോഴും തെന്നി വീഴുന്നത് കാണാം. ഇനി വലിയ അപകടങ്ങൾ വരുമ്പോഴേ അധികാരികൾ കണ്ണ് തുറക്കൂ. യുദ്ധകാലടിസ്ഥാനത്തിൽ റോഡ് പണി ആരംഭിക്കണം.

നിസ്സാം പാലവിള , പ്രദേശ വാസി, അമ്പലംകുന്ന്