കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീഡിയോ ചിത്രീകരണം നടത്തിയതിന്റെ പ്രതിഫലം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.പി.വി.യു (സി.ഐ.ടി​.യു) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ, ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാർകാട്, ജില്ലാ സെക്രട്ടറി കബീർ, ട്രഷറർ വിജയൻ വിലങ്ങറ, വൈ.എസ്. ബിനുകുമാർ, സുനിൽ തഴുത്തല, സുനീർ, സതീശൻ, ബിജു ആതിര, മുനീർ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ കരാർ പ്രകാരമുള്ള തുക നൽകാതെ വേതനം വെട്ടിച്ചുരുക്കാനുള്ള ജില്ലാ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ജയമോഹൻ പറഞ്ഞു.