photo
ഓണക്കിറ്റുകളുടെ വിതരണം ഓങ്കാർ സെക്യൂരിറ്റി ഏജൻസി മാനേജിംഗ് ഡയറക്ടർ കോയിത്തറ ബേബിയും ഡയറക്ടർ ബീനാബേബിയും വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഓണത്തിന്റെ മുന്നോടിയായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓങ്കാർ സെക്യൂരിറ്റി ഏജൻസി നിർദ്ധനരായവർക്കും രോഗികൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ രാവിലെ വീട്ട് മുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മാനേജിംഗ് ഡയറക്ടർ കോയിത്തറ ബേബി, ഡയറക്ടർ ബീന ബേബി എന്നിവർ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മുൻ മെമ്പർ കോയിത്തറ ബാബു അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ മുഹമ്മദ് മുസ്തഫ, അഡ്വ. ടി.പി.സലിംകുമാർ എന്നിവർ സംസാരിച്ചു.