kudumbashree
എഴുകോണിലെ കുടുംബശ്രീ ഓണം വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോണിൽ കുടുംബശ്രീ ഓണം വിപണന മേള തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ എം.പി.പ്രീത അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബാൻ, അഡ്വ.രതീഷ് കിളിത്തട്ടിൽ, ബീന മാമച്ചൻ മഞ്ജുരാജ്, ആതിര ജോൺസൺ, സുധർമ്മദേവി, മെമ്പർ സെക്രട്ടറി ജി.ശങ്കരൻകുട്ടി,രമ, രതി, രാധമ്മാൾ, സന്ധ്യ,പ്രബല എന്നിവർ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ, വസ്ത്രങ്ങൾ, കൃഷി സ്വയം സഹായ സംഘങ്ങൾ ഉത്പ്പാദിപ്പിച്ച പച്ചക്കറികൾ എന്നിവ മേളയിൽ വിൽപ്പന നടത്തും. 13ന് സമാപിക്കും.