കരുനാഗപ്പള്ളി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റസ് അസോസിയേഷൻ ഓണം സ്വർണ്ണോത്സവത്തിന്റെ ഭാഗമായി രണ്ടേകാൽ കിലോ സ്വർണ്ണവും 10 കിലോഗ്രാം വെള്ളിയും സമ്മാനമായി ലഭിക്കുന്ന പദ്ധതി കരുനാഗപ്പള്ളി ട്രാവൻകൂർ ജ്യുവൽസിൽ പുരോഗമിക്കുന്നു. സ്വർണ്ണം വാങ്ങുന്ന എല്ലാവർക്കും കൂപ്പൺ നൽകുകയും വിജയികളാകുന്നവർക്ക് ബമ്പർ സമ്മാനമായി 100 പവൻ, ഒന്നാം സമ്മാനമായി 25 പവൻ, രണ്ടാം സമ്മാനമായി 10 പവൻ, മൂന്നാം സമ്മാനമായി 5 പവൻ, കൂടാതെ ഒരു ഗ്രാം വീതം 1100 പേർക്ക് എന്നിങ്ങനെ സമ്മാനമായി നൽകും. ഓണത്തിന്റെ ഭാഗമായി ഓണപ്പുടവയും മറ്റ് അനവധി ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഗ്രാം മുതലുള്ള വളകൾ, മാലകൾ, നെക്ലസ് എന്നിവയുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 20000 രൂപ വരെ ഡിസ്ക്കൌണ്ട് ലഭിക്കുന്നു. വിവാഹ പാർട്ടികൾക്ക് ചെട്ടിനാട് , ആന്റിക്, ട്രെഡീഷണൽ ആഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ലഭിക്കും. ഓണം പ്രമാണിച്ച് 15, 16 (തിരുവോണം, അവിട്ടം) ഷാേറൂം അവധിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0476 2627410, 9447156961.