
കൊല്ലം: കരുനാഗപ്പള്ളി സെന്റ് ഗ്രീഗോറിയോസ് സ്കൂളിലെ ഓണാഘോഷം സ്കൂൾ സ്ഥാപകനും ചെയർമാനുമായ ഡി.ജോർജ് കാട്ടൂത്തറയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഭാഗ്യലക്ഷ്മി അദ്ധ്യക്ഷയായി.
ന്യൂസ് പേപ്പർ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ഡി. ജോർജ് കാട്ടൂത്തറയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡയറക്ടർ ജിജോ ജോർജ്, പ്രിൻസിപ്പൽ സി.എൻ.ശോഭന കുമാരി, വൈസ് പ്രിൻസിപ്പൽ എം.എസ്.പുഷ്പലത, അസി. വൈസ് പ്രിൻസിപ്പൽ എസ്.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ നടന്നു. എസ്.ദേവപ്രിയ സ്വാഗതവും ആദിത്യ സതീഷ് നന്ദിയും പറഞ്ഞു.