അഞ്ചൽ: സി.ബി.എസ്.ഇ വേണാട് സഹോദയ കൊല്ലത്തിന്റെ കീഴിലുള്ള ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ നടന്നു. ഇരുപതോളം സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റ് വേണാട് സഹോദയ പേട്രനും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ മൂന്നു സ്ഥാനങ്ങൾ കൊല്ലം സ്ട്രാറ്റ്ഫോർഡ് സ്കൂൾ, ട്രിനിറ്റി ലേസിയം സ്കൂൾ, കൊല്ലം ലേക്ക് ഫോർഡ് സ്കൂൾ എന്നിവർ സ്വന്തമാക്കി.