കൊല്ലം: കൊല്ലം ബീച്ചിലെ മഹാത്മാ ഗാന്ധി പാർക്കിൽ 'ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്‌' നാളെ വൈകി​ട്ട് 4ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്യും. ദേവ് സ്നാക്ക്സ് എം.ഡി​ ഡോ. ആർ. റോണക് അദ്ധ്യക്ഷത വഹിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രവേശനകവാടം ഉദ്ഘാടനം ചെയ്യും. കലാപരിപാടികൾ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിക്കും. ആദ്യ ടിക്കറ്റ് മുൻ മേയർ ഹണി ബഞ്ചമിന് നൽകി സുപ്പീരിയർ സെന്റ് ആന്റണി ഫ്രയറി ഫാ. ഡോ. സെബാസ്റ്റ്യൻ തോബിയസ് വി​ല്പന ഉദ്ഘാടനം ചെയ്യും.ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി​.ബി​. ഗോപകുമാർ, കൗൺസിലർ സജീവ് സോമൻ, മുൻ കൗൺസിലർ ടോമി, ആദിക്കാട് മധു, ദേവ് ലീഗൽ അഡ്വസർ വി​. ഗോപാലകൃഷ്ണപിള്ള എന്നി​വർ പങ്കെടുക്കും. 14 മുതൽ 22 വരെ സിനിമ, ടെലിവിഷൻ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.