
കൊല്ലം: റസിഡൻസി നഗർ 26 ൽ എൻ. സത്യശീലൻ (81) നിര്യാതനായി. കൊല്ലം നഗരസഭ മുൻ ഹെൽത്ത് ഇൻസ്പെക്ടറും കേരള സ്റ്റേറ്റ് മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം 432-ാം നമ്പർ ശാഖ മുൻ സെക്രട്ടറിയും ശ്രീ നാരായണ സാംസ്കാരിക സമിതി സ്ഥാപക അംഗവും കടപ്പാക്കട പൗരസമിതി സെക്രട്ടറിയും റെസിഡൻസി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പോളയത്തോട് വിശ്രാന്തിയിൽ.. ഭാര്യ: പരേതയായ എൻ. വാസന്തി. മക്കൾ: ഷിബു സത്യൻ, ബുഷി സത്യൻ, ഷൈൻ സത്യൻ. മരുമക്കൾ: എസ്. ഡാളി, വർഷ ഖെയ്ത്താൻ, ജി. ജിഷ.