കൊല്ലം: ട്രെയിനുകളിൽ വയോജനങ്ങൾക്കുള്ള സൗജന്യ യാത്രാ നിരക്ക് പുന:സ്ഥാപിക്കുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ജനാഭിപ്രായ വേദി ആവശ്യപ്പെട്ടു. സ്ത്രീകൾക്കു മാത്രം ഒരു കമ്പാർട്ടുമെന്റെങ്കിലും വേണം. അതിൽ ഒരു വനിതാ കോൺസ്റ്റബിളിന്റെ സേവനം ഉറപ്പാക്കണം. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ നേരിട്ട് കണ്ട് നിവേദനം നൽകാനും തീരുമാനമായി​. വനിതാവിഭാഗം കൺവീനർ സലീമാ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി. ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹി​ച്ചു. ബീന ഉണ്ണിക്കൃഷ്ണൻ, അഡ്വ. നൗഷിദ ബിന്ദു, അഡ്വ. കുളമട ഉണ്ണി, പുന്തലത്താഴം ചന്ദ്രബോസ്, ലത്തീഫ് ഒറ്റത്തെങ്ങിൽ, അഡ്വ. ടി.പി. ജേക്കബ്, വി.എസ്. പ്രസാദ് പെരിനാട്, ആർ. വിക്രമൻ പിള്ള, എൻ രാധാകൃഷ്ണൻ, ജെ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരി​ച്ചു.