കൊല്ലം: കശുഅണ്ടി വ്യവസായ മേഖയ്ക്ക് സംസ്ഥാന സർക്കാർ മൂന്നു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. കശുഅണ്ടി ഫാക്ടറി ഉടമകൾ മൂന്നു വിഭാഗങ്ങളിലായി അപേക്ഷകൾ കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഇ.എസ്.ഐ, ഇ.പി​.എഫ് ഫാക്ടറി ഉടമകൾ അടച്ച തുകയുടെ 50 ശതമാനം തുക (പരമാവധി 10 ലക്ഷം) തിരികെ നൽകുന്നതാണ് ആദ്യ പദ്ധതി. സ്ത്രീ സൗഹൃദ ഭൗതിക സാഹചര്യങ്ങൾ സൃഷ്ടിക്കാനും നവീകരിക്കുന്നതിനും ആകെ ചെലവിന്റെ 50 ശതമാനം തുക (പരമാവധി 40 ലക്ഷം രൂപ) വരെ ധനസഹായം നൽകുന്നു. മൂന്നാമത്തെ പദ്ധതിയി​ൽ, ഷെല്ലിംഗ് യൂണിറ്റുകളുടെ ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം (പരമാവധി 40 ലക്ഷം രൂപ) ധനസഹായം നൽകും, ഫോൺ​: 9447151094