dddd
സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ഏറം ജംഗ്ഷനിൽ സി.പി.ഐക്കെതിരെ നടന്ന പ്രകടനവും യോഗവും ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ഏറം ജംഗ്ഷനിൽ സി.പി.ഐക്കെതിരെ പ്രകടനവും യോഗവും നടന്നു. ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. സൂരജ് അദ്ധ്യക്ഷനായി. നേതാക്കളായ വി.എസ്.സതീശ്, ജി.പ്രമോദ്, കെ.ഷിബു, എസ്.ഷിജു, സുജ ചന്ദ്രബാബു,രഞ്ജു സുരേഷ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ ദിവസം സി.പി.എമ്മിനെതിരെ സി.പി.ഐ പ്രകടനവും യോഗവും നടത്തിയിരുന്നു.