
കൊല്ലം: പ്രമുഖ വ്യവസായി പോളയത്തോട് മുണ്ടയ്ക്കൽ അമൃത്കുളം റസിഡന്റ്സ് അസോസിയേഷൻ (എ.ആർ.എ-12) കൃഷ്ണ ഭവനിൽ കെ. ദിലീപ് കുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ചിന്നക്കട ഹോട്ടൽ ഡി ഓറിയന്റ്, കൊല്ലം ദിലീപ് കാഷ്യു, ചാത്തന്നൂർ കൃഷ്ണ ഫ്യുവൽസ്, വെളിച്ചിക്കാല, ഓയൂർ പ്ലാന്റേഷൻസ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറാണ്. പിതാവ്: പരേതനായ കാഷ്യു എക്സ്പോർട്ടർ എൻ. കൃഷ്ണൻ മുതലാളി. മാതാവ്: കെ. ചന്ദ്രമതി. ഭാര്യ: മിനി വാസുദേവൻ. മകൻ: സിദ്ധി വിനായക്. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 6നും ഇതര ചടങ്ങുകൾ രാവിലെ 8നും.