
കൊട്ടാരക്കര: ഭിന്നശേഷിക്കാരായ വനിതകൾക്ക് ഓണസമ്മാനമായി സ്കൂട്ടറുകൾ നൽകി കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത്. ബ്ളോക്കിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടറുകൾ ലഭ്യമാക്കിയത്.
ബ്ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് എ.അഭിലാഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.മിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.പ്രശാന്ത്, എസ്.എസ്.സുവിധ, ബിജു എബ്രഹാം, വി.കെ.ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻ പിള്ള, വി.സുമാലാൽ എന്നിവർ പങ്കെടുത്തു.