കൊട്ടാരക്കര: ഓണമെത്തിയിട്ടും കൊട്ടാരക്കര ചന്തയിൽ ആൾത്തിരക്കില്ല. ഓണപ്രതീക്ഷയിൽ സാധനങ്ങൾ ഇറക്കിവച്ച കച്ചവടക്കാർ നിരാശയിൽ. ഹൈടെക് മാർക്കറ്റ് സമുച്ചയം നിർമ്മാണം തുടങ്ങിയതിനാൽ താത്കാലികമായി സൗകര്യമൊരുക്കിയാണ് ചന്ത മാറ്റി പ്രവർത്തിപ്പിച്ചത്. എന്നാൽ ഇത് നാട്ടുകാർ അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ താത്കാലിക ചന്തയിലേക്ക് ആളുകളെത്തുന്നതുമില്ല. ജൂലായ് 24 മുതൽ താത്കാലിക ഇടത്തായി ചന്ത പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എഴുപതിൽപ്പരം വില്പന സ്റ്റാളുകളുണ്ട്. പച്ചക്കറി, പഴം, മത്സ്യം, ഉണക്കമത്സ്യം, പാത്രങ്ങൾ, അങ്ങാടി തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും വിൽക്കാനായി പഴയതിലും കൂടുതൽ സൗകര്യങ്ങളുമുണ്ട്. പുതിയ ഇടത്തേക്ക് മാറിയപ്പോൾ അകത്ത് വിശാലമായ സൗകര്യങ്ങളുണ്ടെങ്കിലും പുറമെ നിന്ന് നോക്കിയാൽ അത് തോന്നില്ല. ചന്തയുടെ പ്രതീതിയുമില്ല. അതാണ് ആളുകൾ ഇവിടേക്ക് എത്താത്തത്.
ഹൈടെക് മാർക്കറ്റ്
.
പട്ടണത്തിൽ തിരക്കോട് തിരക്ക്
ഓണം പടിവാതിൽക്കൽ എത്തിയതോടെ കൊട്ടാരക്കര പട്ടണത്തിൽ വലിയതോതിൽ തിരക്ക് വർദ്ധിച്ചു. വഴിയോര വില്പന കേന്ദ്രങ്ങളിലെല്ലാം നല്ല കച്ചവടം നടക്കുന്നുണ്ട്. തുണിക്കടകളിലും പലചരക്ക് കടകളിലുമൊക്കെ ഓണത്തിരക്ക് പ്രകടമാണ്. ഗതാഗത കുരുക്ക് കൂടിവരുന്നത് വാഹനയാത്രക്കാരെയും പൊലീസിനെയും വലയ്ക്കുന്നു.