
കരുനാഗപ്പള്ളി: ലാലാജി മുക്ക് - കന്നേറ്റി ബോട്ടുജെട്ടി പഴയ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർണമായും തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ സി.ആർ.മഹേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്ന് 1.25 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.
ബി.എം ബി.സി മാതൃകയിൽ 900 മീറ്റർ നീളത്തിൽ റോഡിന്റെ നിർമ്മാണമാണ് നടക്കുന്നത്. കോഴിക്കോട് ഭാഗത്തേക്ക് തിരിയുന്ന ദേശീയപാതയുടെ കണക്ഷൻ റോഡും ഇതിനോടൊപ്പം പുതുതായി നിർമ്മിക്കുന്നുണ്ട്. മുമ്പ് ഇതുവഴിയായിരുന്നു നാഷണൽ ഹൈവേ കടന്നുപോയിരുന്നത്.
റോഡ് വികസനത്തിന്റെ ഭാഗമായി നിരവധി കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്നതിനാൽ നിരവധി ബാങ്കുകളും ഓഫീസുകളും ഈ റോഡിന്റെ സമീപത്താണ് പ്രവർത്തിക്കുന്നത്.
നിർമ്മാണം - 900 മീറ്റർ
അനുവദിച്ചത് ₹ 1.25 കോടി
ജലോത്സവ പവലിയനിലേക്കുള്ള പ്രധാന പാത
കന്നേറ്റി ശ്രീനാരായണഗുരു ജലോത്സവ പവലിയനിലേക്കുള്ള പ്രധാന പാതയും ഇതാണ്. വർഷങ്ങളായി പുനരുദ്ധാരണം നടത്താത്ത ഈ പഴയ ദേശീയപാത പൂർണമായും തകർന്ന് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സ്ഥിരം അപകടത്തിൽപ്പെടുന്നത് പതിവാണ്.
സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന ഒരു പാതയായി പഴയ ദേശീയപാത മാറും.
സി.ആർ.മഹേഷ് എം.എൽ.എ