തൊടിയൂർ: ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഓണസമൃദ്ധി 2024' കർഷക ചന്ത' പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ ഉദ്ഘാടനം ചെയ്തു. ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കർഷകവിപണിയിൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾക്കും മറ്റ് കാർഷിക ഉത്പ്പന്നങ്ങൾക്കും പുറമേ ഹോർട്ടി കോർപ്പിന്റെ പച്ചക്കറികളും 30 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,പഞ്ചായത്തംഗങ്ങളായ ടി. ഇന്ദ്രൻ, പി.ജി. അനിൽകുമാർ, സഫീന അസീസ്, ടി. സുജാത, തൊടിയൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എസ്.കെ.ശ്രീരംഗൻ, കൃഷി അസിസ്റ്റന്റുമാരായ ലിറ്റി കോശി, എം.അനീഷ, പുതുക്കാട്ട് ശ്രീകുമാർ, സജിത്കൃഷ്ണ, എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ എച്ച്.എസ്. കാർത്തിക സ്വാഗതവും ക്യഷി അസി.ജെ.ദീപുമോൻ നന്ദിയും പറഞ്ഞു.