കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷവും സാംസ്കാരിക സമ്മേളനവും 17ന് മുളങ്കാടകം ദേവീ ക്ഷേത്ര മണ്ഡപത്തിൽ സംഘടിപ്പിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശോഭായാത്ര ഒഴിവാക്കി. വൈകിട്ട് 4ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് അദ്ധ്യക്ഷനാകും. സഭ സംസ്ഥാന സെക്രട്ടറി പി.വാമദേവൻ മുഖ്യ പ്രഭാഷണം നടത്തും.

എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാധുജന സഹായ പദ്ധതിയായ തണൽ വീട് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മുതിർന്ന നേതാക്കളെ എം.നൗഷാദ് എം.എൽ.എ ആദരിക്കും. യൂണിയനിലെ വിവിധ ശാഖകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അവാർഡുകൾ നൽകും. കൊല്ലം യുണിയനിലെ അൻപതോളം ശാഖകളിലെ പ്രസിഡന്റ്,​ സെക്രട്ടറി എന്നിവരെ ഹിന്ദു ഐക്യവേദി നേതാവ് ഇ.എസ്.ബിജു ആദരിക്കും. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശേരി സ്വാഗതം പറയും.