കൊട്ടാരക്കര: പള്ളിക്കൽ സ്വദേശി ഹരീഷിനെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് തകർത്ത സംഭവത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രദീപിനെയും ഒപ്പമുണ്ടായിരുന്ന കൂട്ടാളികളെയും സർവീസിൽ നിന്ന് പിരിച്ചുവിട്ട് വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി.

ഹരീഷ് ഇപ്പോഴും താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തൽ നടന്ന ധർണ സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വി.ടി.രമ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ചാലൂക്കോണം അജിത്ത്, ജില്ലാ കമ്മിറ്റി അംഗം കെ.വി.രാജേന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, മീഡിയ സെൽ കൺവീനർ ബി.സുജിത് നീലേശ്വരം, മണ്ഡലം വൈസ് പ്രസിഡന്റ് പ്രസാദ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.

പുലമൺ ശ്രീരാജ്, രാജേഷ് അന്തമൺ, പ്രസന്ന ശ്രീഭദ്ര, മണി കെ.കൃഷ്ണൻകുട്ടി പള്ളിക്കൽ,കൗൺസി‌ലർ സബിത, സതീഷ്, ജോമോൻ കീർത്തനം, മനു തൃക്കണ്ണമംഗൽ, ഉമേഷ്, ആർ.എസ്. രാധാമണി പള്ളിക്കൽ, രാഹുൽ മുട്ടറ, ശശി കാക്കത്താനം എന്നിവർ നേതൃത്വം നൽകി.