onam

കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും നിർദ്ധനരായ രോഗികൾക്ക് ഓണക്കിറ്റ് വിതരണവും കോട്ടാത്തല തലയണ വിളയിൽ നടന്നു.

സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷയായി. വിശ്വ സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനയി. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ നിർവഹിച്ചു. ആർ.എസ്. പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, കവി ഉണ്ണി പുത്തൂർ, പാത്തല രാഘവൻ, ബിനീതാ രാജൻ, ഓടനാവട്ടം എം.ഹരീന്ദ്രൻ, നടരാജൻ, ഉഷസ് ,സുശീല ,മുരളീധരൻ, കോട്ടാത്തല തുളസീധരൻ എന്നിവർ സംസാരിച്ചു.