
ഓയൂർ: ഇന്ത്യൻ ജൂവലറിയുടെ സാന്ത്വന സ്പർശം 2024 പ്രതിമാസ പെൻഷൻ പദ്ധതി, ഓണക്കിറ്റ് വിതരണം, ആദരിക്കൽ, അനുമോദനം എന്നിവയോടെ നടന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ എസ്.ആദിക്ക് സംസാരിച്ചു.
പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. ഓണക്കിറ്റ് വിതരണം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. എം.അൻസർ നിർവഹിച്ചു.
ഓണം സ്വർണ ഉത്സവം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. അബ്ദുൽ നാസർ നിർവഹിച്ചു. ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, എസ്.പളനി, ഗീത ജോർജ്, കരിയന്നൂർ സുഷമ, എസ്.കബീർ, ശശികല, പി.ആർ.സന്തോഷ്, എച്ച്.സഹീദ്, ഡി.രമേശൻ, കെ.സജീവ്, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.