photo

കരുനാഗപ്പള്ളി: ഓണം സ്പെഷ്യൽ ഡ്രൈവിംഗിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് നടത്തിയ റെയ്ഡിൽ താമസസ്ഥലത്തിന് സമീപം കുഴിച്ചിട്ട നിലയിൽ ചാരായവും ചതുപ്പിൽ ഒളിപ്പിച്ച നിലയിൽ വാറ്റ് ഉപകരണങ്ങളും പിടികൂടി.

പാവുമ്പ വടക്ക് പനക്കൽ വീട്ടിൽ രാജീവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. കരുനാഗപ്പള്ളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എബിമോന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ജി.അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, ഹരിപ്രസാദ്, കിഷോർ,​ വനിത സിവിൽ എക്സൈസ് ഓഫീസർ മോളി എന്നിവരുടെ നേതൃത്വത്തിലയിരുന്നു റെയ്ഡ്.