കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഓണത്തിന് ഒരു കൂട പൂവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ചെണ്ട്മല്ലിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ വീണാറാണിയും പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓണാഘോഷത്തിന്റെ പൂക്കളത്തിലേക്ക് ആദ്യദിനത്തിലെ പൂക്കൾ നൽകി.തുടർന്നുള്ള ദിവസങ്ങളിൽ പൂവ് വിറ്റ് കിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. വൈസ് പ്രസിഡന്റ് എച്ച്.എ. സലാം,പ്രോഗ്രാം ഓഫീസർ മേഘ എസ്.ഭദ്രൻ, ഷിഹാബ് എസ്.പൈനംമൂട് ,എസ്.അനന്തൻപിള്ള, എൽ. എസ്.ജയകുമാർ, എസ്.കെ.ലക്ഷ്മി |വോളണ്ടിയർ ലീഡർന്മാമാരായ പാർത്ഥിവ് ഗോപൻ, യുവാൻക്ലിൻ പോൾ എന്നിവർ സംസാരിച്ചു.