photo
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും മാനേജർ മായ ശ്രീകുമാറും ചേർന്ന് ആൽബത്തിന്റെ പ്രകാശനം നിർവഹിക്കുന്നു

കരുനാഗപ്പള്ളി: വയനാടിന്റെ അതിജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി ജോൺ എഫ് കെന്നഡി സ്കൂൾ. സ്കൂളിലെ അദ്ധ്യാപകനായ സുധീർ ഗുരുകുലം രചിച്ച വരികൾ സ്കൂൾ വിദ്യാർത്ഥികളായ ജീവിൻ സജി, സ്വാതിക സന്തോഷ് , വിസ്മയ വിനോദ് ,നാദിയ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ഹാഫിസ് വെട്ടത്തേരിലിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് എഡിറ്റ് ചെയ്ത് ആൽബമാക്കി പുറത്തിറക്കിയിരിക്കുന്നത്. ആൽബം കേൾക്കുന്നതിനൊപ്പം ഈ ആഘോഷ വേളയിൽ വയനാട്ടിലെ സഹോദരങ്ങൾക്കായി സഹായം നൽകണമെന്നും ഇങ്ങനെ ലഭിക്കുന്ന മുഴുവൻ തുകയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കൈ വിടില്ല കരുനാഗപ്പള്ളി ക്യാമ്പയിന്റെ ഭാഗമായി വയനാട്ടിൽ നിർമ്മിക്കുന്ന വീടിന്റെയും വായനശാലയുടെയും നിർമ്മാണത്തിന് കൈ മാറുമെന്ന് ചെയർമാൻ വസുദേവും ലീഡർ മുഹമ്മദ് ഷിഹാസും പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറും മാനേജർ മായ ശ്രീകുമാറും ചേർന്ന് ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഗംഗാ റാം കണ്ണമ്പള്ളിൽ, മീര സിറിൾ , അശ്വതി ഗംഗാറാം, പ്രിൻസിപ്പൽ എം.എസ്. ഷിബു, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, സുധീർ ഗുരുകുലം, ഹാഫിസ് വെട്ടത്തേരിൽ , രമ്യ, ഷിഹാസ് , സിനോ പി ബാബു, ശ്രീരാഗ്, ശ്യാം കുമാർ, കുര്യൻ എ.വൈദ്യൻ , അക്ഷയ് ചന്ദ്രൻ, ഗോകുൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.