cccc
പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ ഓണത്തിനൊരു പറഅരിയും ഒരുമുറം പച്ചക്കറിയും പരിപാടി മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

പൊന്മന: പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ ഓണത്തിനൊരു പറഅരിയും ഒരുമുറം പച്ചക്കറിയും പരിപാടി മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിലെ ഹരിത കർമസേനാംഗങ്ങൾക്കുള്ള സുരക്ഷഉപകരണവിതരണോദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്റ്റർ പി. പ്രദീപ് കുമാർ നിർവഹിച്ചു. ഉന്നതവിജയം നേടിയവരം ഐ.ആ‌ർ.ഇ ഹെഡ് എൻ.എസ്. അജിത്കുമാർ ഉപഹാരം നൽകി അനുമോദിച്ചു.
ഡോക്ടറേറ്റ് നേടിയ മോഹൻ പുന്തല, അദ്ധ്യാപകനായിരുന്ന ടി.കെ.രഘു, മുഖ്യമന്ത്രിയുടെ മികച്ച ജയിൽസേവനപുരസ്‌കാരജേതാവ് കെ.കൃഷ്ണ പ്രസാദ് എന്നിവരെയും പൊന്മന വാർഡ്‌ ഹരിത കർമ്മസേനാംഗംഗളായ ജസീന്ത, ദീപ എന്നിവരെയും മന്ത്രി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ജയചിത്ര അദ്ധ്യക്ഷയായി. സെക്രട്ടറി ആർ. മുരളിസ്വാഗതം പറഞ്ഞു.
അഡ്വ.പി.ബി.ശിവൻ, വി.വിജയ കുമാർ, ഡോ. മോഹൻ പുന്തല, എ.ബിജു, സുഗതൻ മംഗലത്തു,ജെസീന്ത, സാംസൺ പൊന്മന, സുജിത, ജോൺസൺ, ഷീജ, ത്യാഗരാജൻ, രാജീവൻപനമുട്, ദിവ്യ, മേരി. എന്നിവർ സംസാരിച്ചു.വാർഡിലെ 200 കുടുംബങ്ങൾക്ക് ഒരു പറഅരിയും ഒരുമുറം പച്ചക്കറിയും