കൊല്ലം: കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (കോൺസ്നോർ) സംഘടിപ്പിക്കുന്ന പത്രാധിപർ കെ. സുകുമാരൻ അനുസ്മരണം ഉദ്ഘാടനവും അവാർഡ് സമ്മാനിക്കലും ആദരിക്കലും 17 ന് രാവിലെ 10ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. കോൺസ്നോർ ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. മണിയമ്മ രാമചന്ദ്രൻ ഗുരുസ്‌മരണ നടത്തും. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ അവാർഡ് ഏറ്റുവാങ്ങും. കൊല്ലം ശ്രീനാരായണ ദർശന പഠനകേന്ദ്രം പ്രസിഡന്റ് സുധർമ്മ ശിവാനന്ദൻ, കൊല്ലം ശ്രീനാരായണ ദർശന പഠനകേന്ദ്രം ജനറൽ സെക്രട്ടറി ഷീല നളിനാക്ഷൻ, കല്ലുവാതുക്കൽ സമുദ്രതീരം ഓൾഡേജ് ഹോം ചെയർമാൻ എം. റൂവൽ സിംഗ് എന്നിവരെ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസിലർ പ്രൊഫ. വി.പി. ജഗതിരാജ് പത്രാധിപർ അനുസ്‌മരണ പ്രഭാഷണം നടത്തും. ഡൽഹി ശ്രീനാരായണഗുരു യൂണിവേഴ്‌സൽ കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രബാബു, ശ്രീനാരായണഗുരു യൂണിവേഴ്‌സൽ കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.എൻ. ബാബു, ചാലക്കുടി,ക്വയിലോൺ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാൻ അഡ്വ. കെ. ബേബിസൺ എന്നിവർ ഓർമ്മദിന സന്ദേശം നൽകും. ശ്രീനാരായണ അക്കാഡമി ജനറൽ സെക്രട്ടറി കെ.എസ്. ശിവരാജൻ, തിരുവനന്തപുരം ശ്രീനാരായണ വിശ്വസാംസ്‌കാരികവേദി ജനറൽ സെക്രട്ടറി ചെങ്കോട്ട്കോണം സുരേന്ദ്രൻ, ശ്രീനാരായണമിഷൻ ജനറൽ സെക്രട്ടറി ക്ലാവറ സോമൻ, ശ്രീനാരായണ ക്ലബ്ബ് പ്രസിഡന്റ് കീർത്തി രാമചന്ദ്രൻ, ശ്രീനാരായണ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി അനിൽ പടിക്കൽ, ശ്രീനാരായണ മൂവ്‌മെന്റ് ജനറൽ സെക്രട്ടറി തഴവ സത്യൻ, എസ്.എൻ.ഡി.പി യോഗം ഏകോപനസമിതി ജനറൽ സെക്രട്ടറി ഷാജിലാൽ, കരുനാഗപ്പള്ളി ശ്രീനാരായണ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പിജി. ശിവബാബു, ശ്രീനാരായണ പെൻഷണേഴ്സ‌് യൂണിയൻ വൈസ് പ്രസിഡന്റ് ജി. ഉപേന്ദ്രൻ, ശ്രീനാരായണ ദർശന പഠനവേദി ജനറൽ സെക്രട്ടറി വെളിയം ഗാനപ്രിയൻ എന്നിവർ സംസാരിക്കും. ശ്രീനാരായണ മതസംഘം ജനറൽ സെക്രട്ടറിയും കോൺസ്നോർ സെക്രട്ടറി ജനറലുമായ പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും ശ്രീനാരായണ മിഷൻ ആൻഡ് ട്രഷറർ കോൺസ്നേർ വൈസ് പ്രസിഡന്റ് ഷാജി അഴകരത്നം നന്ദിയും പറയും.