കൊല്ലം: ജില്ലാ, സംസ്ഥാന, ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നവർ റോളർ സ്‌കേറ്റിം ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ indiaskate.com ഇന്നുകൂടി പേര് രജിസ്റ്റർ ചെയ്യാം. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും ആധാർ കാർഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ, രജിസ്‌ട്രേഷൻ ഫീസ് സഹിതം 2024-25 വർഷത്തേക്ക് പേര് രജിസ്റ്റർ ചെയ്യുകയോ രജിസ്‌ട്രേഷൻ പുതുക്കുകയോ ചെയ്യണമെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.