
ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ ഓണാഘോഷം ചലച്ചിത്ര - സീരിയൽ ആർട്ടിസ്റ്റ് താജ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം സ്കൂളിൽ വിളയിച്ച പച്ചക്കറികളും വാഴക്കുലകളുമായി സ്നേഹാശ്രമത്തിലെ മാതാപിതാക്കളെ കാണാനെത്തി. താരോദയം ന്യൂഫെയ്സ് ജൂനിയർ ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സൂരജ് പത്തനാപുരം, സന്തോഷ് വെഞ്ഞാറമൂട്, വിജയൻ ആറ്റിങ്ങൽ, പ്രീയ ചാത്തന്നൂർ, മിനി മജേരി, സമീറ നിസാർ എന്നിവർ നാടൻ പാട്ടുകളും സിനിമാറ്റിക്ക് ഡാൻസും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. താരോദയം പ്രസിഡന്റ് അനിൽ മാധവിന് സ്നേഹാശ്രമം സ്നേഹാദരം നൽകി. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ജോ. സെക്രട്ടറി ആർ.ഡി.ലാൽ എന്നിവർ നേതൃത്വം നൽകി.