thenamala-
തെന്മല ഇക്കോ ടൂറിസത്തിൽ നവീകരിച്ച മ്യൂസിക്കൽ ഫൗണ്ടൻ്റെ ട്രയൽ റൺ നടത്തിയപ്പോൾ.

പുനലൂർ: തെന്മല ഇക്കോടൂറിസത്തിന്റെ മ്യൂസിക്കൽ ഫൗണ്ടന്റെ ട്രയൽ റൺ വിജയം കരം. 1.82 കോടി മുതൽ മുടക്കിയുള്ള നവീകരണം അവസാന ഘട്ടത്തിലാണ്. പുത്തൻ സാങ്കേതിക വിദ്യയോടെ മ്യൂസിക്കൽ ഫൗണ്ടൻ പ്രവർത്തിപ്പിച്ച് ഉദ്ഘാടനം നിർവഹിക്കുവാനാകുമെന്നാണ് പ്രതീക്ഷ..സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി. നിലവിലുണ്ടായിന്ന ഫൗണ്ടൻ ഇക്കോ ടൂറിസത്തിന്റെ തുടക്കസമയത്തുള്ളതാണ്. കഴിഞ്ഞനാലുമാസമായി നവീകരണം നടന്നു വരികയായിരുന്നു.

പ്രോജക്ടിന്റെ ഭാഗമായി സഞ്ചാരികൾക്ക് ഷോ കാണുന്നതിനുള്ള ഗാലറി വൃത്തിയാക്കൽ, എൻട്രൻസ് , വാട്ടർ കർട്ടൻ എന്നിവയുടെ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.