nanama-

കൊല്ലം: നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും ഗവ. ടി.ടി.ഐ കൊല്ലം കന്റോൺമെന്റും സംയുക്തമായി ഓണാഘോഷവും മധുരവനം പദ്ധതിയും സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ മധുരവന പദ്ധതി ഫലവൃക്ഷത്തൈ നട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുനിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ആഘോഷ പദ്ധതിയെ പറ്റി നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം വിശദീകരിച്ചു. സംസ്ഥാന തലത്തിൽ എസ്.എ റൈറ്റിംഗിൽ ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥിയായ മുഹമ്മദ് സിദാനെ എം.പി ആദരിച്ചു. ഇ.മുഹമ്മദ് അൻസാർ, പി.കെ.ഷാജി, എൻജിനിയർ മേരി തെരേസ എന്നിവർ ആശംസയും സ്‌കൂൾ പ്രിൻസിപ്പൽ ഇ.ടി.സജി.സ്വാഗതവും ജി.ലിനോ നന്ദിയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികളും ഓണസദ്യയും നടന്നു.