കൊല്ലം :ഓണത്തിന്റെ വരവറിയിച്ച് കോവൂരിൽ കരടികളിറങ്ങി. ഓണാഘോഷത്തിന്റെ ഭാഗമായി കോവൂർ കേരള ലൈബ്രറി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ കരടികൾ നിറഞ്ഞാടി. മിത്രം നാട്ടുകൂട്ടം മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടു. കടപുഴ നവോദയ ഗ്രന്ഥശാല സംഘടിപ്പിച്ച കരടി കളി മത്സരത്തിലും മിത്രം നാട്ടുകൂട്ടം മികച്ച ടീമായി .ഓണാഘോഷത്തിന്റെ ഭാഗമായി കോവൂർ ഗവ.എൽ.പി സ്കൂളിലും മിത്രം നാട്ടുകൂട്ടം കരടികളി അവതരിപ്പിച്ചു.
കരടി കളിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് മിത്രം നാട്ടുക്കൂട്ടം ഉപയോഗിക്കാറുള്ളത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാട്ടുകൂട്ടം കരടികളി സംഘടിപ്പിക്കാറുണ്ട്.